സുകുമാരൻ നായരുടെ നിലപാടിൽ ദുരുദ്ദേശ്യം; കരയോഗങ്ങളിൽ തന്നെ എതിർപ്പ്: കോടിയേരി

യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച സംഭവത്തിൽ എൻ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന് പിന്തുണ നൽകണമെന്ന നിലപാട്
 

യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച സംഭവത്തിൽ എൻ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന് പിന്തുണ നൽകണമെന്ന നിലപാട് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടേതാണ്. അതിൽ ദുരുദ്ദേശ്യമുണ്ട്. അത് പരിശോധിക്കണം.

ആര് എന്തൊക്കെ ആഹ്വാനം ചെയ്താലും എൻ എസ് എസിനെ സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരും അവരവരുടെ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ നിലപാടിനെതിരെ കരയോഗങ്ങളിൽ നിന്നുതന്നെ എതിർപ്പുയരുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി

എൻ എസ് എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും കോടിയേരി പറഞ്ഞു. മത സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകർക്കും. കേരശം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകൾ ഭാവിയിൽ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കുമെന്നും കോടിയേരി പറഞ്ഞു.