സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി. വിദേശത്ത് നിന്നും മറ്റും മടങ്ങിവരുന്നവർക്ക് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. കണ്ടെയ്ൻമെന്റ്
 

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി. വിദേശത്ത് നിന്നും മറ്റും മടങ്ങിവരുന്നവർക്ക് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

കണ്ടെയ്ൻമെന്റ് സോണുകളിലെയും റെഡ് സോണുകളിലെയും നിയന്ത്രണം കർശനമായി തന്നെ തുടരും. ഇവിടെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല. സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും ജനങ്ങൾ പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കുന്നു

സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച വിശദമായ ഉത്തരവ് ഇറക്കും. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാത്രി 9 മണി മുതൽ രാവിലെ അഞ്ച് മണി വരെയുള്ള കർഫ്യൂ തുടരുമെന്നും സർക്കാർ അറിയിച്ചു.