പൗരത്വ നിയമഭേദഗതി: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ഒരു മാസത്തിനകം
 

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്രം നോട്ടീസിന് മറുപടി നൽകും

നോട്ടീസിന് മറുപടി നൽകാൻ ചർച്ച തുടങ്ങിയതായാണ് സൂചന. ഗവർണറുടെ ഓഫീസ് എജിയുടെ ഓഫീസുമായി ചർച്ച നടത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ റിപ്പോർട്ട് അയക്കും. ഗവർണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും കേന്ദ്രം സംസ്ഥാനത്തിന് മറുപടി തയ്യാറാക്കുക

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും മുമ്പ് ഗവർണറുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ നടപടിയോടുള്ള എതിർപ്പ് രേഖാമൂലം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടില്ല. വാക്കാൽ അറിയിക്കുക മാത്രമാണുണ്ടായത്. എന്നാൽ സർക്കാർ രേഖാമൂലം ഗവർണർക്ക് മറുപടി നൽകിയതായി മുഖ്യമന്ത്രി പറയുന്നു