പരിചയക്കാരന്റെ ജോലിക്കാര്യത്തിനായി മന്ത്രി ജലീൽ വിളിച്ചിട്ടുണ്ടെന്ന് സ്വപ്‌നയുടെ മൊഴി

പരിചയക്കാരന് യുഎഇ കോൺസുലേറ്റിൽ ജോലി ലഭിക്കുന്നതിനായി മന്ത്രി കെ ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ആയിരം ഭക്ഷ്യക്കിറ്റ്
 

പരിചയക്കാരന് യുഎഇ കോൺസുലേറ്റിൽ ജോലി ലഭിക്കുന്നതിനായി മന്ത്രി കെ ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ആയിരം ഭക്ഷ്യക്കിറ്റ് മന്ത്രി ജലീൽ ആവശ്യപ്പെട്ടിരുന്നു. ജലീലിനെ കൂടാതെ മന്ത്രി കടകംപള്ളി സുരേന്ദ്രനും കോൺസുലേറ്റിൽ എത്തിയിരുന്നുവെന്നും സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു

അലാവുദ്ദീൻ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് ജലീൽ വിളിച്ചത്. യുഎഇയിൽ കേസിൽപ്പെട്ട ഒരാളെ ഡീപോർട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമേയുള്ളുവെന്നും സ്വപ്‌ന നേരത്തെ മൊഴി നൽകിയിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. തന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹം വിളിച്ച് അനുശോചനം അറിയിച്ചിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.