ശബ്ദസന്ദേശ വിവാദം: സ്വപ്‌നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്; ജയിൽ വകുപ്പിന് കത്ത് നൽകും

ശബ്ദസന്ദേശം ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. ഇതിനായി പ്രത്യേക സംഘം ജയിൽ വകുപ്പിന് കത്ത് നൽകും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ
 

ശബ്ദസന്ദേശം ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കും. ഇതിനായി പ്രത്യേക സംഘം ജയിൽ വകുപ്പിന് കത്ത് നൽകും. സ്വപ്‌നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ തീരുമാനമാകുക.

എൻഫോഴ്‌സ്‌മെന്റ് നിലപാട് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താമെന്ന് പോലീസ് തീരുമാനിച്ചത്. സൈബർ സെൽ സ്‌പെഷ്യൽ അഡീഷണൽ എസ് പി ബിജുമോൻ ഇ എസിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.

അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്‌നയുടെ മൊഴിയെടുക്കണമെങ്കിൽ കോടതിയുടെ അനുമതി ആവശ്യമാണ്. ശബ്ദരേഖ ഫോറൻസിക് പരിശോധന നടത്തണമെങ്കിൽ കേസെടുക്കണം. സ്വപ്നയെ സന്ദർശിച്ച ബന്ധുക്കൾ, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടെയും മൊഴിയെടുക്കും.