സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റിന്റെ അറിവോടെ; ഒരു കിലോ സ്വർണത്തിന് അറ്റാഷെക്ക് പ്രതിഫലം 1000 ഡോളർ

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി സ്വപ്ന സുരേഷ്. യുഇഎ കോൺസുലേറ്റിന്റെ അറിവോടെയാണ് സ്വർണം കടത്തിയെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. കോൺസുലേറ്റ് അറ്റാഷെയുടെ അറിവോടെയാണ് നയതന്ത്ര
 

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി സ്വപ്‌ന സുരേഷ്. യുഇഎ കോൺസുലേറ്റിന്റെ അറിവോടെയാണ് സ്വർണം കടത്തിയെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി. കോൺസുലേറ്റ് അറ്റാഷെയുടെ അറിവോടെയാണ് നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത്. ഒരു കിലോ സ്വർണം കടത്തുമ്പോൾ അറ്റാഷെക്ക് 1000 ഡോളർ പ്രതിഫലമായി നൽകിയെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി

സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയൊഴിഞ്ഞെന്നും ഇവർ പറയുന്നു. അറ്റാഷെയെ പിടികൂടണമെന്നും ഇവർ കസ്റ്റംസിനോട് ആവശ്യപ്പെട്ടു. സ്വർണം പിടികൂടിയ ദിവസം ബാഗേജ് തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ കസ്റ്റംസ് അസി. കമ്മീഷണർക്കും അറ്റാഷെക്കും അതിന്റെ കോപ്പികൾ വെച്ചത്.

ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലും അറ്റാഷെയുടെ നിർദേശത്തെ തുടർന്നാണ് ബാഗ് വിട്ടുകിട്ടാൻ പ്രവർത്തിച്ചതെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. സ്വപ്‌നയുടെ മൊഴി ശരിവെക്കും വിധമാണ് സന്ദീപും സരിത്തും മൊഴി നൽകിയിട്ടുള്ളത്. അറ്റാഷെക്ക് കൃത്യമായി വിഹിതം നൽകിയിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്