ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്രാവസ്ഥയിലെത്തി; സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരും

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് രാവിലെയോടെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. നിലവിൽ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ
 

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് രാവിലെയോടെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. നിലവിൽ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്ത് തീരം തൊടും

മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഇന്നുമുണ്ടാകും. വൈകുന്നേരത്തിന് ശേഷമേ മഴയ്ക്ക് ശമനമുണ്ടാകുകയുള്ളു. അതേസമയം എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറിയ 143 കുടുംബങ്ങളെ വീടുകളിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനും കുറവ് വന്നിട്ടുണ്ട്.