പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്ഫറന്സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം
 

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി ആശങ്കാജനകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.