ടൈറ്റാനിയം എണ്ണ ചോർച്ച: വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

ടൈറ്റാനിയം ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ച അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ജില്ലാ കലക്ടർക്കാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഫാക്ടറിയിലുണ്ടായ എണ്ണ ചോർച്ച അറിയിച്ചത്
 

ടൈറ്റാനിയം ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ച അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ജില്ലാ കലക്ടർക്കാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഫാക്ടറിയിലുണ്ടായ എണ്ണ ചോർച്ച അറിയിച്ചത് നാട്ടുകാരാണ്.

കടൽതീരത്ത് നാല് കിലോമീറ്റർ ചുറ്റളവിൽ എണ്ണ പടർന്നിട്ടുണ്ട്. കടലിനുള്ളിൽ എണ്ണ പടർന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികായണ്. നിരീക്ഷണം രണ്ട് ദിവസം കൂടി തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു

ഇന്നലെയാണ് ടൈറ്റാനിയം ഫാക്ടറിയിലെ ഫർണസ് ഓയിൽ ചോർന്നത്. ഫാക്ടറുടെ പ്രവർത്തനം ഇന്നലെ തന്നെ നിർത്തിവെച്ചിരുന്നു. എണ്ണയുടെ അംശം പൂർണമായി നീക്കിയ ശേഷം കമ്പനി തുറന്ന് പ്രവർത്തിക്കും.