സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്, 25 മരണങ്ങൾ; 4981 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര് 757, കോഴിക്കോട് 736, കണ്ണൂര് 545, പാലക്കാട്
 

സംസ്ഥാനത്ത് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

4981 പേർക്ക് രോഗമുക്തി നേടി. ഇനി ചികിൽസയിലുള്ളത് 87,738 പേർ. 25 മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.111 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പോസറ്റിവിറ്റി നിരക്ക് 13.01 ശതമാനം. കഴിഞ്ഞ 24 മണികൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.