രാജ്യത്ത് ട്രെയിൻ ഗതാഗതം നിലയ്ക്കും; 31ാം തീയതി വരെ ട്രെയിനുകൾ ഓടില്ല

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് മാർച്ച് 31 വരെ ട്രെയിൻ സർവീസുണ്ടാകില്ല. മെയിൽ, എക്സ്പ്രസ്, അടക്കം എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. കൊങ്കൺ, കൊൽക്കത്ത മെട്രോ,
 

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് മാർച്ച് 31 വരെ ട്രെയിൻ സർവീസുണ്ടാകില്ല. മെയിൽ, എക്‌സ്പ്രസ്, അടക്കം എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. കൊങ്കൺ, കൊൽക്കത്ത മെട്രോ, ഡൽഹി മെട്രോ, സബർബൻ ട്രെയിനുകൾ അടക്കം റദ്ദാക്കി

ഇതിനോടകം സർവീസ് ആരംഭിച്ച ട്രെയിനുകൾ അവസാന സ്‌റ്റോപ്പ് വരെ സർവീസ് നടത്തും. ചരക്ക് തീവണ്ടികൾ പതിവ് പോലെ ഓടും. ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും

്അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ തീരുമാനമായി. ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കേരളത്തിൽ കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.