തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു; കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം കോര്പറേഷന് പരിധിയില് ട്രിപ്പിള് ലോക്ക് ഡൗണ് നിലവില് വന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്. പുതിയ സമ്പര്ക്ക രോഗികളുടെ
 

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സമ്പര്‍ക്ക രോഗികളുടെ കണക്ക് കൂടി വന്നതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പൊതുഗതാഗതമുണ്ടാകില്ല. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഒരാഴ്ചത്തേക്ക് അടച്ചിടും. അവശ്യസാധനങ്ങള്‍ പോലീസ് വീടുകളില്‍ എത്തിക്കുമെന്നാണ് അറിയിച്ചത്. നഗരത്തില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു

അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒരു വഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടയ്ക്കും. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെങ്കിലും ജനങ്ങള്‍ കടയില്‍ പോകാനാകില്ല. സാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ ഓഫീസാക്കി പ്രവര്‍ത്തിക്കും

പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയുണ്ട്. വിമാനത്താവളത്തിലേക്കും ആളുകളെ കടത്തിവിടും