തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചതായി കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. 50 വർഷത്തേക്കാണ്
 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചതായി കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. 50 വർഷത്തേക്കാണ് കരാർ

ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ്.

വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.