വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ജില്ലാ കോൺഗ്രസ്
 

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം അനിൽകുമാർ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കേസിലെ പ്രധാന പ്രതിയും ഐഎൻടിയുസി നേതാവുമായ ഉണ്ണി കൊലപാതകങ്ങൾ നടത്തിയ ശേഷം ഇരുവരെയും വിളിച്ചിരുന്നു. സംഘർഷമുണ്ടായതായി ഉണ്ണി ഇവരോട് പറഞ്ഞുവെന്ന് മൊഴിയുമുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം ഇരുവരെയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.