കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ സമാന്തരമായി കുഴി നിർമ്മിച്ച് രക്ഷിക്കാൻ ശ്രമം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമിച്ച് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ
 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമിച്ച് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ സുജിത്ത് കുഴൽക്കിണറിൽ വീണത്. ഇന്ന് പുലർച്ചയോടെ സമാന്തരമായി കുഴി നിർമ്മിക്കാൻ തുടങ്ങി. എൺപതടിയോളം താഴ്ചയിൽ സമാന്തരമായി കുഴിനിർമിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. ഒ.എൻ.ജി.സി കുഴികളെടുക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴിയെടുക്കാൻ ഉപയോഗിക്കുന്നത്. ഒരാൾക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാൻ പാകത്തിലുള്ള കുഴിയാണ് നിർമിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് സൂചന.

ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിപരുന്നു.പിന്നീട് വീണ്ടും കൂടുതൽ താഴ്ചയിലേക്ക് പോവുകയായിരുന്നു.ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനാണ് ഇതുവരെ ശ്രമിച്ചത് ഇപ്പോൾ ഈ നീക്കും ഉപേക്ഷിച്ചു. ഇന്ന് രാവിലെ കയറിട്ട് കുഞ്ഞിന്റെ ഒരു കൈയിൽ കുരുക്കിട്ടു 26 അടിയിൽ തന്നെ താങ്ങി നിർത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ ചളിയുള്ളതിനാൽ പിന്നീട് ഊർന്ന് പോയി. രണ്ട് തവണയും കയറിൽ കുരുക്കി മുകളിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും കുട്ടി താഴേക്ക് പതിച്ചതോടെ രക്ഷാപ്രവർത്തകരിൽ ആശങ്ക ശക്തമായിട്ടുണ്ട്.