നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്നതിൽ കസ്റ്റംസ് കേസെടുത്തു; കോൺസുലേറ്റ് എതിർകക്ഷി

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന
 

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന വസ്തുക്കൾ വിതരണം ചെയ്യണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷം യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണിത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും. ഖുറാൻ കൈപ്പറ്റിയത് എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല, മുൻകൂട്ടി അനുമതി തേടിയില്ലെന്ന ചോദ്യം എൻഐഎ ഇന്നലെ മന്ത്രിയോട് ചോദിച്ചിരുന്നു.

കോൺസുലേറ്റുമായുള്ള ഇടപെടലിൽ മന്ത്രി ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച മൊഴി എൻഐഎ കേന്ദ്ര ഓഫീസിന് കൈമാറിയിട്ടുണ്ട്. ജലീലിന്റെ മൊഴി ഇന്ന് എൻഐഎ വിശദമായി പരിശോധിക്കും.