വർഷങ്ങളായി അലനെ നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ്; തെളിവായി പത്ത് ദിവസം മുമ്പുള്ള ചിത്രം പുറത്തുവിട്ടു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെ വർഷങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ്. ഇതിന് തെളിവായി പോലീസ് പുറത്തുവിട്ടതാകട്ടെ പത്ത്
 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെ വർഷങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ്. ഇതിന് തെളിവായി പോലീസ് പുറത്തുവിട്ടതാകട്ടെ പത്ത് ദിവസം മുമ്പ് പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ്.

എറണാകുളത്ത് കുർദിസ്ഥാൻ സോളിഡാരിറ്റി നെറ്റ് വർക്ക് കേരള സംഘടിപ്പിച്ച പരിപാടിയിലെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഒക്ടോബർ 26നാണ് പരിപാടി നടന്നത്. നോർത്ത് സിറിയയിൽ തുർക്കി നടത്തുന്ന അധിനിവേശങ്ങൾക്കെതിരെയും കുർദ് വംശജർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയും പ്രതിഷേധിച്ച് നടത്തിയ പരിപാടിയിലാണ് അലന്റെ സാന്നിധ്യമുള്ളത്

വിപ്ലവത്തിനൊപ്പം റെജോവോക്കൊപ്പം എന്ന തലക്കെട്ടിലാണ് പരിപാടി നടന്നത്. ഭീകരസംഘടനയായ ഐഎസിനെ ശക്തമായി എതിർക്കുന്നവരാണ് റൊജാവോയിലെ വിപ്ലവകാരികളെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.