അലനും താഹയും മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്ന് കോടതി; ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും

കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്നതിന് പ്രാഥമിക ഘട്ടത്തിൽ തെളിവുണ്ടെന്ന് കോടതി. ഇവരിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും
 

കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്നതിന് പ്രാഥമിക ഘട്ടത്തിൽ തെളിവുണ്ടെന്ന് കോടതി. ഇവരിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്.

ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ പറയുന്നത്.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കും. വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്നാണ് കരുതുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു