യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അലൻ ഷുഹൈബിന്റെയും താഹ
 

കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി

ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പോലീസിന്റെ കയ്യിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താൻ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രതിഭാഗത്തിന്റെ ജാമ്യാപേക്ഷയെ അതേസമയം പ്രോസിക്യൂഷൻ എതിർത്തിട്ടില്ല. യുഎപിഎ വിഷയത്തിൽ സർക്കാരിൽ നിന്ന് എന്തെങ്കിലും നിർദേശമുണ്ടോയെന്ന ചോദ്യത്തിന് പ്രത്യേക നിർദേശങ്ങളില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പോലീസ്.