യുഎപിഎ കേസിൽ പോലീസിനെ പരിഹസിച്ച് കാനം; രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല

യുഎപിഎ കേസിൽ പോലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൈബ്രറികളിൽ രാമയണവും മഹാഭാരതവും മാത്രം സൂക്ഷിച്ചാൽ മതിയാകില്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ലെന്നും ഏതെങ്കിലും
 

യുഎപിഎ കേസിൽ പോലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൈബ്രറികളിൽ രാമയണവും മഹാഭാരതവും മാത്രം സൂക്ഷിച്ചാൽ മതിയാകില്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകൾ കൊണ്ടല്ലെന്നും കാനം പറഞ്ഞു

ചീഫ് സെക്രട്ടറിയുടെ ലേഖനം കേരളത്തെ അപമാനിക്കുന്നതാണ്. പോലീസുകാർക്ക് അവരുടേതായ ലക്ഷ്യമുണ്ട്. പശ്ചിമഘട്ടത്തിലുണ്ടെന്ന് പറയപ്പെടുന്ന മാവോവാദികൾ അതിഭയങ്കര പ്രശ്‌നമൊന്നുമല്ല. കേന്ദ്രത്തിൽ നടത്തുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നതെന്ന് കാനം പറഞ്ഞു

പഴയ നക്‌സലുകൾ ഇപ്പോ ജനാധിപത്യത്തിന്റെ പാതയിലേക്ക് വന്നു. അത് സന്ധി സംഭാഷണത്തിന്റെ ഫലമാണ്. മാവോവാദികളെ വെടിവെച്ചു കൊല്ലുന്നതിന് പകരം അവരെ ജനാധിപത്യക്രമത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. കോടതികൾ പോലും ഫാസിസ്റ്റ് ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും കാനം പറഞ്ഞു