സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇന്നുണ്ടായേക്കും; യുഡിഎഫ് യോഗം ചേരും

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും
 

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും

12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു

പാലാ മാണി സി കാപ്പന് കൊടുത്തു. ഇതിന് പിന്നാലെ ചങ്ങനാശ്ശേരിയും എടുക്കാനുള്ള നീക്കത്തെ ശക്തമായി തന്നെ എതിർക്കുമെന്നാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.