അൺ ലോക്ക് മൂന്നാം ഘട്ടത്തിന് തുടക്കം: വന്ദേഭാരത് ദൗത്യം നാലാം ഘട്ടവും ആരംഭിക്കുന്നു

അൺ ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി മുതൽ കർഫ്യൂ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം.
 

അൺ ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി മുതൽ കർഫ്യൂ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ പല സംസ്ഥാനങ്ങളും പ്രധാന നഗരങ്ങളിൽ ലോക്ക് ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യം, യോഗ കേന്ദ്രങ്ങൾ തുറക്കാം. കടകൾ, ഭക്ഷണശാലകൾ എന്നിവക്ക് രാത്രിയും പ്രവർത്തിക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ, തീയറ്റർ, ബാർ, ഓഡിറ്റോറിയം, നീന്തൽക്കുളം, പാർക്ക്, സമ്മേളനഹാൾ, സ്റ്റേഡിയങ്ങൾ എന്നിവ അടഞ്ഞു കിടക്കും.

വന്ദേഭാരത് ദൗത്യം മാത്രമാണ് അന്താരാഷ്ട്ര വിമാന സർവീസിലുള്ളത്. ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും. 22 രാജ്യങ്ങളിൽ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയിൽ നിന്നാണ് കൂടുതൽ സർവീസുകളും. കേരളത്തിലേക്ക് 219 വിമാനങ്ങൾ വരുന്നുണ്ട്.