`ഋഷിഗംഗ നദിയിൽ ജലനിരപ്പുയർന്നു; ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമലയിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം നിർത്തിവെച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. മേഖലയിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഉത്തരാഖണ്ഡ് ഡിജിപി അശോക്
 

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമലയിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം നിർത്തിവെച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. മേഖലയിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ നിർദേശം നൽകി

ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളോടടക്കം രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 200 പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ 32 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തപോവനിലെ നിർമാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തിൽ 30ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു