സംസ്ഥാനത്ത് 18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിൻ വിതരണം തിങ്കളാഴ്ച മുതൽ

സംസ്ഥാനത്ത് 18-45 വയസ്സുകാർക്കുള്ള കൊവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ്
 

സംസ്ഥാനത്ത് 18-45 വയസ്സുകാർക്കുള്ള കൊവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശപ്രകാരമാണ് മാറ്റം. 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കൊവിഷീൽഡ് രണ്ടാം വാക്‌സിൻ എടുത്താൽ മതിയാകും. അതേസമയം കൊവാക്‌സിൻ നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ തന്നെ എടുക്കണം.

രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചത്.