കൊച്ചിയിൽ 12കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

കൊച്ചി വടുതലയിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യപ്രതി ലിതിനും അറസ്റ്റിൽ. പെൺകുട്ടികൾ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വർഷ(19), ബിബിൻ(25) എന്നിവരുടെ സഹായിയാണ്
 

കൊച്ചി വടുതലയിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യപ്രതി ലിതിനും അറസ്റ്റിൽ. പെൺകുട്ടികൾ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വർഷ(19), ബിബിൻ(25) എന്നിവരുടെ സഹായിയാണ് ലിതിൻ. വർഷയെയും ബിബിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഇവരുടെ വീടിന്റെ മുകളിലാണ് പെൺകുട്ടിയുടെ കുടുംബം വാടകക്ക് താമസിച്ചിരുന്നത്. വർഷയുടെയും ബിബിന്റെയും ഉടമസ്ഥഥയിലുള്ള കടയിൽ സഹായി ആയിരുന്നു ലിതിൻ. കഴിഞ്ഞ ജൂണിലാണ് പെൺകുട്ടിയെ ബിബിന്റെ വീട്ടിൽ വെച്ച് ലിതിൻ ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതും ദമ്പതികൾ ഫോണിൽ പകർത്തി. ഭീഷണി തുടർന്നതോടെയാണ് കുട്ടി അച്ഛനമ്മമാരോട് വിവരം പറയുന്നതും പരാതി നൽകുന്നതും.

ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌