വളാഞ്ചേരിയിൽ നാല് പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെയും ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന്
 

മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെയും ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി ഇയാൾ തന്റെ മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.

47 വയസ്സുള്ള പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുകയാണ്. പീഡനം ഇവരുടെ അറിവോടയാണ് നടന്നതെങ്കിൽ ഇവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കും