ഇന്ധനവില വർധനവ്: സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് ആരംഭിച്ചു

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹനപണിമുടക്ക്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്ക്.
 

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹനപണിമുടക്ക്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ പണി മുടക്കിൽ പങ്കെടുക്കുന്നുണ്ട്

കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തില്ല. വ്യാപാരി അസോസിയേഷൻ പണിമുടക്കിനെ ധാർമികമായി പിന്തുണക്കുന്നുണ്ടെങ്കിലും കടകൾ തുറക്കും.

പണിമുടക്കിനെ തുടർന്ന് എസ് എസ് എൽ സി മോഡൽ പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു.