ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്; പരീക്ഷകൾ മാറ്റിവെച്ചു

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം
 

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണഅ പണിമുടക്ക്

കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും സർവീസ് നടത്തില്ല. വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളത്തെ എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. എംജി, കേരള, സാങ്കേതിക സർവകലാശാലകളുടെ പരീക്ഷകളും മാറ്റിയിട്ടുണ്ട്.