ജാതിമത സമവാക്യങ്ങളെ പൊളിച്ചെഴുതിയ വിജയമെന്ന് വി കെ പ്രശാന്ത്

വട്ടിയൂർക്കാവിലേത് ജാതി മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. മതവും ജാതിയുമല്ല രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂർക്കാവിൽ എൽ
 

വട്ടിയൂർക്കാവിലേത് ജാതി മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. മതവും ജാതിയുമല്ല രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂർക്കാവിൽ എൽ ഡി എഫ് ചർച്ച ചെയ്തത്. അത് സ്വീകരിച്ചതായും വി കെ പ്രശാന്ത് പറഞ്ഞു

വട്ടിയൂർക്കാവിൽ പ്രശാന്തിന്റെ ലീഡ് 11,000 കടന്നിട്ടുണ്ട്. 11,800 വോട്ടിന്റെ ലീഡാണ് നിലവിൽ പ്രശാന്തിനുള്ളത്. മണ്ഡലത്തിൽ എൽ ഡി എഫ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

കോന്നിയിലും എൽ ഡി എഫാണ് മുന്നിൽ. കെ യു ജനീഷ് കുമാറിന്റെ ലീഡ് 5220ലെത്തി. കോന്നിയിലും എൽ ഡി എഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞു

എറണാകുളം, മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫും വിജയമുറപ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് 7606 കടന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് 3673 ആയി. അതേസമയം എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ അരൂർ യുഡിഎഫ് പിടിച്ചെടുക്കാൻ സാധ്യതയേറി. അരൂരിൽ ഷാനിമോൾ ഉസ്മാന്റെ ലീഡ് 1669 ആയി