ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള മാൾ, പേപ്പർ മിൽ അടക്കം
 

വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള മാൾ, പേപ്പർ മിൽ അടക്കം ഒമ്പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്.

2016 നവംബർ 8ന് ശേഷം നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചാണ് വസ്തുവകകൾ ബിനാമി പേരിൽ വാങ്ങിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

2017ലും ശശികലയുടെയും ബന്ധുക്കളുടെയും വ്യാപാര സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് അധികൃതർ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല നിലവിൽ ജയിലിലാണ്.

മിഡാസ് ഡിസ്റ്റലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ മരുമകൻ കാർത്തികേയന്റെ അഡയാറിലെ വസതി, കോയമ്പത്തൂരിലെ കോളജ് എന്നിവിടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന