അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ അനുമതി. അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള
 

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ അനുമതി. അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു.

ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേരത്തെ ഗവർണർ സർക്കാരിന് നൽകിയിരുന്നു. 2016ലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പുറകെയാണ് യുഡിഎഫ് കാലത്തെ മറ്റൊരു മന്ത്രിയായ ശിവകുമാറിനെതിരെയും അന്വേഷണം വരുന്നത്.