വാളയാർ കേസിൽ ദേശീയ എസ് സി കമ്മീഷന്റെ ഇടപെടൽ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡൽഹിയിലെത്തണം

വാളയാർ കേസിൽ ദേശീയ എസ്. സി കമ്മീഷൻ ഇടപെടുന്നു. കേസ് ആദ്യഘട്ടം മുതൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചതായി ദേശീയ എസ് സി കമ്മീഷൻ ഉപാധ്യക്ഷൻ എൽ
 

വാളയാർ കേസിൽ ദേശീയ എസ്. സി കമ്മീഷൻ ഇടപെടുന്നു. കേസ് ആദ്യഘട്ടം മുതൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചതായി ദേശീയ എസ് സി കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ മുരുകൻ പറഞ്ഞു

കേസ് കമ്മീഷൻ ഏറ്റെടുത്തതായി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം കമ്മീഷൻ ഉപാധ്യക്ഷൻ പറഞ്ഞു. വിഷയത്തിൽ എസ് സി കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.

കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ട് ഒക്ടോബർ 25നാണ് കോടതി വിധി വന്നത്. ഇതിന് ശേഷമാണ് പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ വാർത്തയാകുന്നത്.