ഷെഹ്ലക്ക് പാമ്പുകടിയേറ്റ സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നത്; ശോച്യാവസ്ഥയിലായ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് നഗരസഭ

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സർവജന ഗവ. സ്കൂൾ കെട്ടിടം നേരത്തെ തന്നെ പൊളിച്ചൂനീക്കാൻ തീരുമാനിച്ചിരുന്നത്. 30 വർഷമായ കെട്ടിടം
 

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സർവജന ഗവ. സ്‌കൂൾ കെട്ടിടം നേരത്തെ തന്നെ പൊളിച്ചൂനീക്കാൻ തീരുമാനിച്ചിരുന്നത്. 30 വർഷമായ കെട്ടിടം അതീവ ശോച്യവസ്ഥയിലായിട്ടും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി പോന്നത് നഗരസഭയായിരുന്നു.

ഹൈസ്‌കൂളിലെ യു പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് 30 വർഷത്തെ പഴക്കമുള്ളത്. സ്‌കൂളിന്റെ തറയിൽ പലയിടങ്ങളിലായും മാളങ്ങളുണ്ട്. സ്‌കൂളിലെ ശുചിമുറികളും വാഷ്‌ബേസിനുകളുടമക്കം ശോച്യാവസ്ഥയിലാണ്. സ്‌കൂളിനോട് ചേർന്നുള്ള കുറ്റിക്കാടുകളും അപകടം വിളിച്ചുവരുത്തുന്നതാണ്

സ്‌കൂൾ കെട്ടിടം പൊളിച്ചുപണിയുന്നതിനായി ഒരു കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിരുന്നതായി വിദ്യാഭ്യാസ മന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 30 വർഷമായ കെട്ടിടത്തിൽ ഇതേ വരെ അറ്റകുറ്റപ്പണികൾ പോലും നടത്തിയിട്ടില്ല