സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിലിറങ്ങരുത്, മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കരുത്: കാന്തപുരം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി മുദ്രവാക്യം
 

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറയുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകർക്കാൻ ഉദ്ദേശിക്കുന്നവർ പലതും കൊണ്ടുവരും. അതിൽ വീഴരുതെന്നും കാന്തുപുരം പറഞ്ഞു

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം പ്രക്ഷോഭച്ചൂടിൽ ഉരുകുമ്പോഴാണ് മുസ്ലീം മതപണ്ഡിതർ ലിംഗതുല്യതയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. നേരത്തെ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.