മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി അന്തരിച്ചു

മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കടവന്ത്രയിലെ വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. എൻ
 

മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കടവന്ത്രയിലെ വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

എൻ സി പി സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയിൽ അംഗമായിരുന്നു. കായൽ കയ്യേറ്റ വിവാദത്തെ തുടർന്നാണ് രാജിവെച്ചത്.

കോൺഗ്രസിലായിരുന്ന തോമസ് ചാണ്ടി കരുണാകരൻ ഡി ഐ സി രൂപീകരിച്ചതോടെയാണ് അങ്ങോട്ടു പോകുകയായിരുന്നു. പിന്നീട് എൻ സി പിയിലേക്ക് എത്തി.