എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മരണം മർദനമേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തൃശ്ശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് രഞ്ജിത്ത് മരിച്ച സംഭവത്തിൽ നിർണായക വിവരം. യുവാവിന്റെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മർദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രാവമാണ്
 

തൃശ്ശൂർ പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് രഞ്ജിത്ത് മരിച്ച സംഭവത്തിൽ നിർണായക വിവരം. യുവാവിന്റെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മർദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രഞ്ജിത്തിന്റെ തലക്ക് കണ്ടെത്തിയ ക്ഷതമാകാം മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നാളെ പോലീസിന് കൈമാറും. അതേസമയം രഞ്ജിത്തിനെ മർദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.