അതിഥി തൊഴിലാളികൾക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ കുരുട്ട് രാഷ്ട്രീയക്കാരും വക്രബുദ്ധികളുമെന്ന് മുഖ്യമന്ത്രി

കൊവിഡിന്റെ മറവിൽ അതിഥി തൊഴിലാളികളെ മുൻനിർത്തി തെറ്റായ വാർത്ത പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി മുഖ്യമന്ത്രി. വക്രബുദ്ധികളും കുരുട്ട് രാഷ്ട്രീയക്കാരുമാണ് ഇതിന് പിന്നിൽ അതിഥി തൊഴിലാളികൾക്ക്
 

കൊവിഡിന്റെ മറവിൽ അതിഥി തൊഴിലാളികളെ മുൻനിർത്തി തെറ്റായ വാർത്ത പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി മുഖ്യമന്ത്രി. വക്രബുദ്ധികളും കുരുട്ട് രാഷ്ട്രീയക്കാരുമാണ് ഇതിന് പിന്നിൽ

 

അതിഥി തൊഴിലാളികൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാണ് ഇവരുടെ പരാതി. നാട്ടിലങ്ങനെ പരാതിയില്ല. ചില കേന്ദ്രങ്ങളിൽ നിന്ന് പരാതി ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.

അതിഥി ദേവോ ഭവ എന്ന് വെറുതെ എഴുതി വെച്ചാൽ പോരാ. താമസവും മാന്യമായ ചുറ്റുപാടും ഉണ്ടാക്കിയെടുക്കാൻ കഴിയണം. അതിഥി തൊഴിലാളികൾക്ക് ആഹാരം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.