ഇത് എൻ സി പിയുടെ തീരുമാനമല്ലെന്ന് ശരദ് പവാർ; അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരം മാത്രമെന്ന് ശരദ് പവാർ. എൻ സി പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അജിത് പവാറിന്റേത് വ്യക്തിപരമായ
 

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരം മാത്രമെന്ന് ശരദ് പവാർ. എൻ സി പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണ്

എൻ സി പി ദേശീയ നേതൃത്വം ഇതറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണെന്ന് ശരദ് പവാർ പറഞ്ഞു

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ ക്ലൈമാക്‌സ് വന്നത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എൻ സി പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ്-ശിവസേന-എൻസിപി ത്രികക്ഷി സർക്കാർ രൂപീകരണം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.