ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല
സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. അതേസമയം, മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും. വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക്
Jun 19, 2020, 20:54 IST
സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. അതേസമയം, മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും.
വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൾ എത്തിച്ചേരേണ്ടതുണ്ട്. ഇതിനായി ഗതാഗത സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങളുടെ ക്രമീകരണം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.