ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് എൻ സി പി; പുറത്തുനിന്ന് പിന്തുണക്കാൻ കോൺഗ്രസും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന ശിവസേനയെ പിന്തുണക്കാൻ എൻ സി പി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. കോൺഗ്രസിന്റെ കൂടെ നിലപാട് അറിഞ്ഞ ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ്
 

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന ശിവസേനയെ പിന്തുണക്കാൻ എൻ സി പി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. കോൺഗ്രസിന്റെ കൂടെ നിലപാട് അറിഞ്ഞ ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നീക്കം.

അതേസമയം ഉദ്ദവ് താക്കറെ മുഖ്യമന്ത്രി ആകണമെന്ന ഉപാധിയാണ് എൻ സി പി മുന്നോട്ടുവെച്ചത്. ഉദ്ദവിന്റെ മകൻ ആദിത്യ മുഖ്യമന്ത്രിയോകുന്നതിനോട് എൻ സി പിക്ക് താത്പര്യമില്ല. ഉദ്ദവ് അല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദേശം. ശരദ് പവാറും ഉദ്ദവ് താക്കറെയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സംസാരിച്ചത്.

ശിവസേന-എൻ സി പി സഖ്യം വന്നാൽ പുറത്തു നിന്ന് പിന്തുണക്കാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗവും ഡൽഹിയിൽ ചേർന്നിരുന്നു. ശരദ് പവാറുമായി സോണിയ ഗാന്ധി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

ശിവസേന നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭാഗമാകണമെന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലും ചർച്ചകൾ നടക്കുകയാണ്