എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു

സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ. എംപിമാർ മാപ്പ് പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതോടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം
 

സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ. എംപിമാർ മാപ്പ് പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതോടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.

കോൺഗ്രസ് അംഗം ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. സമാജ് വാദി, ഡിഎംകെ പാർട്ടികളും സമാന നിലപാട് വ്യക്തമാക്കി. എന്നാൽ സസ്‌പെൻഷൻ നടപടി ഇതാദ്യമായിട്ടല്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി

രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ലെന്ന് വെങ്കയ്യനായിഡു പറഞ്ഞു. പുറത്താക്കപ്പെട്ട അംഗങ്ങൾ ഇപ്പോഴും അവരുടെ നടപടിയെ ന്യായീകരിക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.