എല്ലാവരെയും ഞെട്ടിച്ച് മഹാരാഷ്ട്രയിലെ മഹാനാടകം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ എല്ലാവരെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി- എൻ സി പി സഖ്യ സർക്കാരാണ് രൂപീകരിച്ചത്. എൻ സി പിയുടെ അജിത് പവാർ
 

മഹാരാഷ്ട്രയിൽ എല്ലാവരെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി- എൻ സി പി സഖ്യ സർക്കാരാണ് രൂപീകരിച്ചത്. എൻ സി പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാർ ഇന്ന് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. എൻ സി പി ഏത് രീതിയിലാണ് ബിജെപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നതെന്നതും ദുരൂഹമാണ്.

എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ സമ്മതത്തോടെയാണോ സർക്കാർ രൂപീകരണം എന്ന കാര്യമാണ് ഇനിയറിയേണ്ടത്. കോൺഗ്രസിനും ശിവസേനക്കും കനത്ത തിരിച്ചടി നൽകുന്നതാണ് നടപടി. മൂന്ന് പാർട്ടികളും തമ്മിൽ ഇന്നലെയും സംയുക്ത ചർച്ചകൾ നടക്കുകയും സർക്കാർ രൂപീകരണം സംബന്ധിച്ച് ധാരണയാകുകയും ചെയ്തിരുന്നു. എന്നാൽ അജിത് പവാറിന്റെ വിമത നീക്കം ശരദ് പവാർ പോലും മനസ്സിലാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.