എസ് പി ബാലസുബ്രഹ്മണ്യത്തിന് വിട പറഞ്ഞ് സംഗീത ലോകം; സംസ്‌കാരം 11 മണിക്ക്

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന് നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ രാവിലെ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക
 

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

കൊവിഡ് പ്രോട്ടോക്കൾ അനുസരിച്ച് നിയന്ത്രണങ്ങൾ പാലിച്ചാകും ആളുകളെ പ്രവേശിപ്പിക്കുക. ഭൗതികശരീരം നുങ്കമ്പാക്കത്തെ വസതിയിൽ നിന്ന് റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു. നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശനത്തിലേക്ക് നൂറുകണക്കിനാളുകളാണ് ആദാരാഞ്ജലി അർപ്പിക്കാനായി എത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 1.05നാണ് എസ് പി ബി അന്തരിച്ചത്. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.