ഒരു തടവ് ശൊന്നാൽ: രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി

തമിഴ് സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ താരം പിൻമാറി. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് താരം അറിയിച്ചത്. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്നും
 

തമിഴ് സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ താരം പിൻമാറി. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് താരം അറിയിച്ചത്. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്നും രജനി പറഞ്ഞു

കടുത്ത രക്തസമ്മർദത്തെ തുടർന്ന് ആരോഗ്യനില മോശമായ രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷുട്ടിംഗിനിടയിലായിരുന്നു സംഭവം.

ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിരന്നു. സംഘ്പരിവാറുമായി ചേർന്ന് പോകാനുള്ള താത്പര്യമായിരുന്നു രജനി കാണിച്ചിരുന്നത്.