കളമശ്ശേരി 37ാം വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം; തൃശ്ശൂർ കോർപറേഷൻ പുല്ലഴി വാർഡ് യുഡിഎഫിന്

കളമശ്ശേരി 37ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് അട്ടിമറി ജയം. ഇടതുസ്വതന്ത്രൻ റഫീഖ് മരയ്ക്കാറാണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് ജയം. ലീഗിന്റെ സിറ്റിംഗ് സീറ്റിലാണ് എൽഡിഎഫ്
 

കളമശ്ശേരി 37ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് അട്ടിമറി ജയം. ഇടതുസ്വതന്ത്രൻ റഫീഖ് മരയ്ക്കാറാണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് ജയം. ലീഗിന്റെ സിറ്റിംഗ് സീറ്റിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്.

കളമശ്ശേരിയിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും 20 സീറ്റ് വീതമായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തി. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 21-20 എന്ന നിലയിലെത്തി. അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്

തൃശ്ശൂർ കോർപറേഷനിലെ പുല്ലവഴി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി കെ രാമനാഥൻ വിജയിച്ചത്. ഇതോടെ കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടപെടാൻ സാധ്യതയേറെയാണ്. പുല്ലഴി കിട്ടിയാൽ ഭരണം ഭീഷണിയില്ലാതെ കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശ്ശൂർ മേയർ

നിലവിൽ എൽ ഡി എഫിനൊപ്പം തന്നെ നിൽക്കുമെന്നും മുന്നണി തന്നോട് അനുഭാവപൂർവം പെരുമാറുമെന്നുമാണ് പ്രതീക്ഷയെന്നും എം കെ വർഗീസ് പ്രതികരിച്ചു.