കൂടുതൽ പേരെ കൊല്ലാൻ പ്ലാനിട്ടിരുന്നു; ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്

കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൂടുതലാളുകളെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചിരുന്നതാിയ ജോളി മൊഴി നൽകി. ആദ്യ ഭർത്താവായിരുന്ന കൊല്ലപ്പെട്ട റോയിയുടെ
 

കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൂടുതലാളുകളെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചിരുന്നതാിയ ജോളി മൊഴി നൽകി. ആദ്യ ഭർത്താവായിരുന്ന കൊല്ലപ്പെട്ട റോയിയുടെ അടുത്ത ബന്ധുക്കളാണ് ഇതിന് സഹായം നൽകിയിരുന്നതെന്നും ജോളി പരഞ്ഞു

കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കൾക്ക് അറിയാമായിരുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയുമായിരുന്നു. തനിക്ക് പെൺകുട്ടികളോട് വെറുപ്പാണെന്നും ജോളി മൊഴി നൽകി

റോയിയുടെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നു. രണ്ടിലേറെ തവണ ജോളി ഗർഭഛിദ്രം നടത്തിയിട്ടുണ്ട്. ഇവരുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് പോലീസ് കരുതുന്നു.