കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 14 ജില്ലകളിലെയും നേതാക്കളുമായി അവലോകന ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാകില്ലെന്ന് എഐസിസി
 

കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 14 ജില്ലകളിലെയും നേതാക്കളുമായി അവലോകന ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാകില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ തർക്കത്തെ തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തുകയാണ്

നേതൃമാറ്റം ആവശ്യമില്ലെന്ന് താരിഖ് അൻവറും പ്രതികരിച്ചിരുന്നു. വിശദമായ റിപ്പോർട്ട് എഐസിസിക്ക് നൽകുമെന്നും താരിഖ് അൻവർ പറഞ്ഞു.