കൊവിഡ് വാക്‌സിൻ പത്ത് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം

കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജമാകുന്നു. വിതരണത്തിനായി വാക്സിൻ പത്ത് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച കേന്ദ്രം
 

കൊവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമാകുന്നു. വിതരണത്തിനായി വാക്‌സിൻ പത്ത് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച കേന്ദ്രം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു

28,000 കോൾഡ് സ്‌റ്റോറേജുകൾ വാക്‌സിൻ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്. രാജ്യത്ത് നാല് പ്രധാന കേന്ദ്രങ്ങളിലാകും വാക്‌സിൻ ആദ്യമെത്തിക്കുക. കർണാടകയിലെ കർണാൽ, ചെന്നൈ, മുംബൈ കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് വാക്‌സിൻ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്ന് 37 കേന്ദ്രങ്ങളിലേക്കായി മാറ്റും

വാക്‌സിൻ എടുക്കേണ്ടവർക്ക് കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, സൈനികർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർക്ക് രജിസ്റ്റർ ചെയ്യേണ്ടതില്ല. അവരുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കൈവശമുണ്ടെന്നാണ് പറയുന്നത്.