കൊവിഡ് വ്യാപനം: സർക്കാരിനെതിരായ സമരങ്ങൾ പ്രതിപക്ഷം നിർത്തിവെച്ചു

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടത്തി വന്ന പ്രത്യക്ഷ സമരങ്ങൾ പ്രതിപക്ഷം നിർത്തിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം
 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടത്തി വന്ന പ്രത്യക്ഷ സമരങ്ങൾ പ്രതിപക്ഷം നിർത്തിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു

ആൾക്കൂട്ടങ്ങൾ സംഘടിപ്പിച്ചു കൊണ്ടുള്ള സമരങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ചെന്നിത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. മറ്റ് മാർഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആൾക്കൂട്ട സമരങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.