കൊവിഡ് സുരക്ഷ പാലിച്ച് മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കൊവിഡ് കാലമായതിനാൽ പൊതുഇടങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കിയും മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഓണാഘോഷം. പൂക്കളമിട്ടും സദ്യ ഒരുക്കിയും പായസമൊരുക്കിയും വീടുകളിൽ ഓണാഘോഷത്തിന് തുടക്കമായി
 
കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ ആഘോഷം ചടങ്ങുകളിൽ ഒതുക്കും. ഏഴരയോടെ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങ് നടന്നു. വൈകുന്നേരം അഞ്ച് മണിയോടെ കൊടിയിറക്കൽ. പിന്നീട് ആറാട്ട് എഴുന്നള്ളത്തോടെ ചടങ്ങുകൾ ഒഴിവാക്കും. പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യ ഇത്തവ ഒഴിവാക്കി. മലബാർ മേഖലയിൽ ഓണപ്പൊട്ടനും ഇക്കുറിയുണ്ടാകില്ല.

എല്ലാ വായനക്കാർക്കും മെട്രോ ജേർണൽ ഓൺലൈന്റെ ഓണാശംസകൾ